കേരളത്തിലെ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളി
കേരളത്തിലെ പൊതുവിദ്യാഭ്യാസം ജനകീയമായ അടിത്തറയിലാണ് വളർന്നുവന്നത്. സാമൂഹിക പരിഷ്കരണപ്രസ്ഥാനങ്ങൾ, പുരോഗമന രാഷ്ട്രീയം, ദേശീയപ്രസ്ഥാനങ്ങൾ മുതലായവയുടെ പ്രവർത്തനങ്ങളിലൂടെ രൂപം കൊണ്ട ജനകീയ മുന്നേറ്റമാണ് ഈ അടിത്തറ. സാർവത്രികമായ പ്രൈമറി വിദ്യാഭ്യാസ സൗകര്യം ഇന്ന് കേരളത്തിലുണ്ട്; സാമ്പത്തിക, സാമൂഹിക ജാതി ലിംഗ പരിഗണന കൂടാതെ എല്ലാവിഭാഗത്തിൽ പെട്ടവരും ഇവിടെ സ്കൂളിൽ ചേരുന്നുണ്ട്. ഉയർന്ന സാക്ഷരത, ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് ഇവ കൊണ്ട് കേരളം വികസിത രാജ്യങ്ങളോടൊപ്പമാണ്.
പക്ഷെ വിദ്യാഭ്യാസം പണം കൊടുത്ത് വാങ്ങേണ്ട സ്ഥിതി, ഉല്പാദന പ്രവ്ർത്തനവുമായി ബന്ധമില്ലാത്ത വിദ്യാഭ്യാസം , മദ്ധ്യവർഗ്ഗത്തൊഴില്ലുകളോടുള്ള അഭിനിവേശത്തിലേക്കും കായിക തൊഴിലിനോടുള്ള അവജ്ഞയിലേക്കും നയിക്കും. വിദ്യാഭ്യാസരംഗത്തു നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.
അതെ...
"വിദ്യാഭ്യാസം അറിഞ്ഞതിൽ നിന്നുള്ള മോചനമാണ്." - ജിദ്ദു കൃഷ്ണമൂർത്തി