വാക്ക്
വാക്കു കർത്താവായ കാലം
ഭൂതമല്ലത് ആദിയത്രെ...!
വാക്കുകൾ കൂട്ടി ചൊല്ലാനറിയാത്ത
പാൽമണക്കുന്ന കുഞ്ഞിനുമറിയാമൊരു വാക്ക്..
വാക്കിനുപിന്നെപ്പഴാ മുഖം മൂടിയായത്??????????
'നീയും ബ്രൂട്ടസെ!'....വാക്ക് വഞ്ചിക്കപ്പെട്ടവൻടേത്,
പിന്നെ 'ഗുരേ സ്വസ്തി' വഞ്ചകൻടേതും....
കുഞ്ഞെ....നാക്കിൽ വിളങ്ങണം നല്ല വാക്ക്.
വാക്കു കൊണ്ടു സൃഷ്ടിക്കുകീ പ്രപഞ്ചത്തെ
തച്ചുടക്കാം സ്വപ്നങ്ങളെ ഈയൊരു വാക്കാൽ
അപരന്റെ തുണിയുരിക്കാമീവാക്കുവച്ച്,
ശേഷം കുത്തുവാക്കാൽ ശേഷക്രിയയുമാവാം....!
ഇത്രയുമെങ്കിലും....
ഒരു വാക്കുമുരിയാടാത്ത ക്രിസ്തു-
നിന്റെ മാതൃകയാവണം ചിലവേള
വാക്കിനമൃതം ദേവാസുരരെയുരുവാക്കും
വാക്കമർത്യരാക്കിയവരുമുണ്ട്.
No comments:
Post a Comment